Logo

Opening Hours

5:30-12:00, 17:00-19:30

Logo

Call Us

+91 94473 73284

Logo

Email Us

info@thiruvangadperumal.com

Image

Thiruvangad Temple

Sree Ramajayam

Thiruvangad Sreerama Swamy Temple, abode of Lord Sree Rama and Sri Anjaneya is situated in the heart of Thalassery town in Kannur District having a vast area of 20 acres . The temple is famous for its Prana Prathishta of dieties as well as the beautiful and intrensic architecture of its structure. Unfortunately 2000 year old marvelous unique structure is now in a dilapidated condition due to age and lack of proper maintenance. Now its our duty to make the Shrine in its magnanimous grandeur of golden days. Thiruvangad Kshethram Jeernodharana Committee constituted to coordinate devotees of Lord Sree Rama and Anjaneya along with Devaswom authorities and Temple Staff started the herculian task of renovation of Sreekovil, which require huge financial commitement nearly 8 crores. Thiruvangad Keshthram Jeernodharana Committee devotionaly request one and all devotees in the name of Lord Sree Rama and Anjaneya to contribute liberally for this noble purpose.

 

ശ്രീരാമ ജയം

തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തു 20  ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തിരുവങ്ങാട് ശ്രീരാമസ്വാമി  ക്ഷേത്ര സമുച്ചയം -  ലോകം അറിയുന്നത് ഭക്തിയുടെയും പെരുമാളുടെയും ആഞ്ജനേയ സ്വാമിയുടെയും അവർ പകർന്ന അളവറ്റ അനുഗ്രഹങ്ങളുടെയും പേരിൽ മാത്രമല്ല  വാസ്തുവിദ്യയുടെയും തച്ചുശാസ്ത്രത്തിന്റെയും മകുടോദാഹരണം എന്ന നിലയിൽ കൂടിയാണ് . 

രൂപകല്പന കൊണ്ടും നിർമ്മാണ രീതിയിലെ പ്രത്യേകതകൾ കൊണ്ടും,  കുടിയിരിക്കുന്ന പെരുമാളുടെ പ്രതിഷ്ഠ പോലെ തന്നെ, പ്രൗഢ ഗംഭീരമാണ് ഇവിടുത്തെ ശ്രീകോവിൽ എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി ആവില്ല.

കാലപ്പഴക്കത്താലും മഴക്കെടുതികൾ കൊണ്ടും,   ഈ  പുകൾപെറ്റ  ശ്രീകോവിൽ അനുദിനം അതിവേഗത്തിൽ അത്യന്തം ശോചനീയാവസ്ഥയിലേക്കു നീങ്ങി കൊണ്ടിരിക്കുകയാണ്.  ഏതൊരു ഭക്തഹൃദയത്തെയും അങ്ങേയറ്റം ഇതു വേദനിപ്പിക്കും.  പെരുമാളുടെ മഹനീയ ഗൃഹം പൂർവ്വ സ്ഥിതിയിലാക്കുവാൻ  ശ്രീകോവിലിന്റെ  മേൽപ്പുരയുടെ പുനർനിർമ്മാണം തന്നെ അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്.  ഭീമമായ ചിലവ് വരുന്ന ഈ പ്രവർത്തjനം ഏകോപിക്കുന്നതിനും നടത്തിപ്പിനുമായി ഭക്തജങ്ങളുടെയും ദേവസ്വം ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേത്രജീവനക്കാരുടെയും കൂട്ടായ്മയായ ക്ഷേത്രം ജീർണോദ്ധാരണ കമ്മിറ്റി അഹോരാത്രം യത്നിക്കുന്നു .  അതോടൊപ്പം ഈ സദുദ്യമത്തിൽ പങ്കുചേർന്നു കൊണ്ടു  ഓരോ ഭക്തജനങ്ങളും തങ്ങളാലാവും വിധം  തന ധന മന സഹായങ്ങൾ  അർപ്പിക്കണമെന്നു ഭക്ത്യാദരപൂർവ്വം അഭ്യർത്ഥിക്കുന്നു